ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങി കേളകത്ത് കോൺഗ്രസും യുഡിഎഫും. സ്ഥാനാർത്ഥി നിർണയം മുൻ നോമിനേഷൻ വരെയെത്തിയ കേളകത്തെ യുഡിഎഫ് രാഷ്ട്രീയ എതിരാളികളേക്കാൾ ഒരു പാട് മുന്നിലെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുൻപ് തന്നെ സ്ഥാനാർത്ഥി നിർണയം, വിജ്ഞാപനത്തോടൊപ്പം സ്ഥാനാർത്ഥി പ്രഖ്യാപനം, നോമിനേഷൻ സമർപ്പണം ഒന്നിച്ച്, ഇങ്ങനെ എല്ലാ കാര്യത്തിലും സജ്ജമായ കോൺഗ്രസ് കേളകത്തിന് പ്രതീക്ഷ നൽകുകയാണ്. ജനകീയ വിഷയങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നതും.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തിലുറച്ചാണ് മലയോര മേഖലയിൽ കോൺഗ്രസ് ഇത്തവണ രംഗത്തുള്ളത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കും പ്രാധാന്യമുള്ള ഒരു സ്ഥാനാർത്ഥി പട്ടിക തർക്കമില്ലാതെ തയാറാക്കുന്നതിൽ കോൺഗ്രസ് ഇത്തവണ വിജയിച്ചു കഴിഞ്ഞു. തഴക്കവും പഴക്കവുമുള്ളവരെ നിലനിർത്തിയതിനൊപ്പം ബാക്കി 70 ശതമാനം സ്ഥാനാർത്ഥികളും ചെറുപ്പക്കാരും ഉന്നത വിദ്യാഭ്യസം നേടിയവരും കർഷക- തൊഴിലാളി പാരമ്പര്യമുള്ളവരുമാണ് എന്നതും ഒരു നേട്ടമാണ് കോൺഗ്രസിന്. സമാന്യജനത്തിൻ്റെ സാധാരണ പ്രശ്നങ്ങൾ അറിയുന്നവരേയും അത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നവരേയും ആണ് കേളകത്തെ കോൺഗ്രസും യുഡിഎഫും ഇത്തവണ സ്ഥാനാർത്ഥികളായി നിശ്ചയിച്ചത്. പാർട്ടി ഒറ്റക്കെട്ടായി സ്ഥാനാർത്ഥി നിർണയം നടത്തി. ഒറ്റക്കെട്ടായി നോമിനേഷനും നൽകി മുന്നേറുകയാണ് കേളകത്തെ കോൺഗ്രസും യുഡിഎഫും. 11 വർഷം മുൻപ് കേളകത്തിൻ്റെ ഭരണം തിരികെ പിടിക്കാൻ ഉള്ള ശ്രമത്തിലാണ് കോൺഗ്രസിപ്പോൾ. പാർട്ടിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുത്താണ് സിപിഎം കേളകത്ത് ഭരണം പിടിച്ചത്. പിന്നെ അവർ അത് സ്ഥിരപ്പെടുത്തി.കേളകത്തിൻ്റെ കാർഷിക മേഖലയിൽ വനനിയമം അടിച്ചേൽപ്പിക്കാനും ടൗണുകളിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയും ഉള്ള ഭരണമാണ് കേളകത്ത് നടന്നത്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നിർമിച്ച ആന മതിൽ കാലവർഷത്തിൽ കേടുപാട് സംഭവിക്കുമ്പോൾ അതൊന്ന് അറ്റകുറ്റപ്പണി ചെയ്ത് നന്നാക്കാൻ പോലും കർഷകർ സമരം ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് പത്ത് വർഷത്തെ സിപിഎം ഭരണം കൊണ്ട് ഉണ്ടായത്. കേളകം പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുൻപ് തന്നെ കേളകത്തിൻ്റെ ഭാഗമായിരുന്ന ചീങ്കണ്ണിപ്പുഴയെ വരെ വനം വകുപ്പിന് അടിയറ വച്ച പഞ്ചായത്ത് ഭരണമാണ് സിപിഎം നടത്തിയത്. ചീങ്കണ്ണി പുഴയ്ക്ക് ഇപ്പുറം ആന മതിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ ബഫർ സോൺ പരിധിയിലാക്കാൻ വനം വകുപ്പ് ശ്രമം തുടങ്ങിയിട്ട് ഏഴ് വർഷത്തിൽ അധികമായി 10 വർഷമായി വാർഡും പഞ്ചായത്തും ബ്ലോക്കും ജില്ലയും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയായിട്ടും സിപിഎമ്മിനോ അതിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റുമാർക്കോ ബഫർ സോൺ പരിധി ചീങ്കണ്ണിപ്പുഴയ്ക്ക് അപ്പുറമാക്കാൻ സാധിച്ചില്ല. ഭരിക്കുന്നവർ എത്രത്തോളം കഴിവുകെട്ടവരാണ് എന്നും എത്രത്തോളം ജനവിരുദ്ധരും കർഷകവിരുദ്ധരും ആണെന്നതിന് തെളിവാണത്. റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും ഉയർന്ന സംഖ്യ പെൻഷൻ വാങ്ങി വാർധക്യത്തിൽ പണിയെടുക്കാതെ സുഖമായി നടന്ന് ഹോബിയായി രാഷ്ട്രീയത്തെ കൊണ്ടു നടക്കുന്നവർക്കും വേണ്ടി കേളകത്തെ ജനങ്ങൾ വോട്ട് ചെയ്യണമോ അതോ ബിപിഎൽ കാർഡിൻ്റെ കളർ മാറ്റി ദാരിദ്ര്യം മാറ്റിയെന്ന് വീമ്പിളക്കാൻ കോടികൾ പൊടിക്കുന്ന ഒരു ദുർഭരണത്തിന് തുടർച്ച നൽകാൻ വോട്ട് ഇനിയും നശിപ്പിക്കാതെ സാധാരണക്കാരന് ഉപകാരപ്പെടുന്ന, വിമർശിക്കാൻ കഴിയുന്ന ജനാധിപത്യ വ്യവസ്ഥിതിയുള്ള കോൺഗ്രസിന് വോട്ട് ചെയ്യണോ എന്നും അധ്വാനിക്കുന്ന കർഷകരും തൊഴിലാളികളും യുവാക്കളും ജനങ്ങളും ചിന്തിക്കാനുള്ള അവസരമാണിത്. മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ്, കേളകത്തിൻ്റെ ചുമതലയുള്ള ഡിസിസി സെക്രട്ടറി പി.സി.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സമഗ്രമായ ഒരു വികസന നിലപാടും ജനകീയ നിലപാടും സ്വീകരിച്ചാണ് കേളകത്ത് കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾക്കൊപ്പംജനാവകാശ സംരക്ഷത്തിനാണ് കോൺഗ്രസ് ഇവിടെ മത്സരിക്കുന്നതെന്ന് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം പറയുന്നു.
Congress enters the election campaign with unity in the hills. First, all candidates filed their nomination papers in Kelakam





















